കോട്ടച്ചേരി മേൽപ്പാലം പണി പുനരാരംഭിച്ചു

ഗർഡറുകൾ  ഘടിപ്പിക്കുന്ന പ്രവർത്തി ഉടൻ തുടങ്ങും

കാഞ്ഞങ്ങാട്:  ലോക്ക്ഡൗണിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥലം വിട്ടതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച് പോയ കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിന്റെ  പണി പുനരാരംഭിച്ചു.

ലോക്ക് ഡൗണിനെ തുടർന്ന് പൂർണ്ണമായും നിലച്ച്പോയ  മേൽപ്പാലം പണി ഇടക്കാലത്ത് ഭാഗികമായി പുനരാരംഭിച്ചുവെങ്കിലും  അവശേഷിച്ച തൊഴിലാളികൾ പൂർണ്ണമായും തടിതപ്പിയതോടെയാണ് മേൽപ്പാലം പണി പൂർണ്ണമായും നിലച്ചത്.

പാലം പണി ഏറെക്കുറെ  പൂർത്തിയായ മേൽപ്പാലത്തിന് റെയിൽപ്പാളത്തിന് മുകളിലൂടെ കടന്നുപോവുന്ന ഭാഗത്ത് ഗാർഡറുകൾ പാകുന്ന പണിയുടെ ഒരുക്കങ്ങൾക്കിടയിലായിരുന്നു ബംഗാളികളായ ഒരുകൂട്ടം തൊഴിലാളികൾ ശ്രമിക്ക് ട്രെയിനിൽ കയറി നാട് പിടിച്ചത്.

തൃശ്ശിനാപ്പള്ളിയിലെ  ഫാക്ടറിയിൽ നിന്ന് തീർത്ത ഗാർഡറുകൾ നാല് കൂറ്റൻ ട്രക്കറുകളിലായിരുന്നു മൂന്നുമാസം മുമ്പ് കാഞ്ഞങ്ങാട്ടെത്തിച്ചത്.

റെയിൽവേ സുരക്ഷ കമ്മീഷൻ മേൽനോട്ടത്തിൽ അതീവ സുരക്ഷയോടെയാണ്   ഗാർഡറുകൾ  പാളത്തിന് കുറുകെ ഘടിപ്പിക്കേണ്ടത്.

ഇറക്കി വെച്ച ഗാർഡറുകളിൽ നട്ടും ബോൾട്ടും ഘടിപ്പിക്കേണ്ട പണി നടക്കുന്നതിനിടയിൽ നാട് വിട്ട തൊഴിലാളികളിൽ  പതിനഞ്ച് പേർ രണ്ടാഴ്ച മുമ്പ്  കാഞ്ഞങ്ങാട്ടെത്തുകയുണ്ടായി.  എന്നാൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരായതിനാൽ നിശ്ചിത ദിവസം ക്വാറൻറീനിൽ കഴിയേണ്ടതുണ്ടായിരുന്നു. ക്വാറൻറീൻ കഴിഞ്ഞ ദിവസം പൂർത്തിയായതോടെ  പണി പുനരാരംഭിക്കുകയായിരുന്നു. 

ഗാർഡറുകൾ ഘടിപ്പിക്കുന്നതിന് മുമ്പായി  രണ്ട് സ്ലാബുകളുടെ പണി പൂർത്തീകരിക്കേണ്ടതു

അതിന്റെ പണിയാണ്  കഴിഞ്ഞ ദിവസം ആരംഭിച്ചത് സമീപറോഡിൽ മണ്ണിടുന്ന പണി ഏറെക്കുറെ പൂർത്തിയായെങ്കിലും അവശേഷിക്കുന്ന പണികൾ വേഗം  തീർക്കാനുള്ള പരിശ്രമത്തിലാണ്. കരാറുകാരായ എറണാകുളത്തെ ജിയോ ഫൗണ്ടേഷൻ. കമ്പനി ബില്ലുകൾ പ്രകാരം യഥാസമയം പണം  കിട്ടാത്തതും  പണി പൂർത്തീകരിക്കാൻ പ്രയാസമുണ്ടാക്കുന്നുണ്ട്.

ഗർഡറുകൾ പാകുന്നതിന് മുന്നോടിയായി അവശേഷിക്കുന്ന സ്ലാബ് പണി എത്രയും വേഗത്തിൽ പൂർത്തീകരിക്കാനുള്ള തിരക്കിട്ട  പണികൾക്കാണ് ഇപ്പോൾ  തുടക്കമായിട്ടുള്ളത്.

ഗർഡറുകൾ പാകുന്ന പണി നടത്തേണ്ടത്  എറണാകുളത്തുള്ള മറ്റൊരു കരാറുകാരാണ്.

റെയിൽവേ സുരക്ഷ കമ്മീഷന്റെ മേൽ നോട്ടത്തിൽ നടക്കേണ്ട പ്രവൃത്തികൾ വൈകാതെത്തന്നെ  തീർക്കാൻ കഴിയുമെന്നാണ്  കരാറുകാർ  പ്രതീക്ഷിക്കുന്നത്.

LatestDaily

Read Previous

ബസ്സുകൾ കയറുന്നില്ല, അലാമിപ്പള്ളി ബസ് സ്റ്റാന്റ് നോക്കുകുത്തി

Read Next

ഫാഷൻഗോൾഡ് പരാതിക്കാർക്ക് പോലീസ് നോട്ടീസ് നൽകിയതിലും അബദ്ധം