കോട്ടച്ചേരി മേൽപ്പാലം: പാളത്തിന് മുകളിൽ ഷീറ്റ് പാകുന്ന പണി പുരോഗമിക്കുന്നു

കാഞ്ഞങ്ങാട്: നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്ന കോട്ടച്ചേരി റെയിൽവെ മേൽപ്പാലത്തിന്റെ റെയിൽപാളത്തിന് മുകളിലുള്ള ഭാഗത്ത് ഷീറ്റ് പാകുന്ന പണി പുരോഗമിക്കുന്നു. സമീപന റോഡിന്റെ പ്രവൃത്തിയും ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു.

റെയിൽവെ സുരക്ഷ കമ്മീഷന്റെ അനുമതിയോടെയാണ് പാളത്തിന് മുകളിലുള്ള പണി നടക്കുന്നത്. ഇതിന്റെ ഭാഗമായി പാളത്തിന് മുകളിൽ കൂറ്റൻ ഗർഡറുകൾ സ്ഥാപിക്കുന്ന ശ്രമകരമായ ജോലി കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. ഗർഡറിന് മുകളിൽ ഷീറ്റ് പാകുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. ഷീറ്റുകൾ നട്ടും ബോൾട്ടും ഘടിപ്പിച്ച് വെൽഡ് ചെയ്ത് ഉറപ്പിക്കുകയാണിപ്പോൾ. അത് കഴിഞ്ഞാൽ കോൺക്രീറ്റ് പണിയും ടാറിംഗും ആരംഭിക്കും.

പാളത്തിന് മുകളിൽ കോൺക്രീറ്റ് ചെയ്യുന്നതോടുകൂടി സമീപന റോഡിന്റെ ടാറിംഗും പൂർത്തിയാവും. പാളത്തിന്റെ മുകളിലുള്ള പ്രവൃത്തി എറണാകുളത്തെ റെയിൽവെ കരാറുകാരൻ വർഗ്ഗീസും മേൽപ്പാലം സമീപനറോഡുൾപ്പെടെയുള്ള മറ്റു പണികൾ ജിയോ ഫൗണ്ടേഷൻ എന്ന കരാർ കമ്പനിയുമാണ് ചെയ്യുന്നത്. മെയ് അവസാനത്തോടെ പണികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാറുകാർ പറയുന്നത്.

LatestDaily

Read Previous

അജാനൂരിൽ നിയന്ത്രണം കടുപ്പിച്ചു 8 വാർഡുകൾ കണ്ടെയിൻമെന്റുകളാക്കി

Read Next

ദന്ത ഡോക്ടറുടെ കാർ കവർന്നു