ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗര സിരാകേന്ദ്രമായ കോട്ടച്ചേരിയിൽ സന്ധ്യ മടങ്ങിയാൽ അന്ധകാരം. കെഎസ്ടിപി റോഡിലെ സൗരോർജ വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായെങ്കിലും, ട്രാഫിക്ക് സർക്കിളിൽ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ട് പണം ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ പ്രഭ ചൊരിയുന്നുണ്ടായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഹൈമാസ്റ്റ് വിളക്കും കത്താതായതോടെ സന്ധ്യ മയങ്ങിയാൽ, പുലരും വരെ ട്രാഫിക്ക് സർക്കിൾ ജംഗ്ഷൻ ഇരുട്ടിലാണ്. ആരാണ് ഇത് നന്നാക്കേണ്ടതെന്ന് ഒരു പിടിപാടും ആർക്കുമില്ല. നഗരസഭാധികൃതരുടെയും, വൈദ്യുതി അധികൃതരുടെയും ശ്രദ്ധയിൽ വിഷയം പെടുത്തിയെങ്കിലും, ഇന്നേവരെ നടപടിയൊന്നുമില്ല.
കോവിഡ് കാലത്തെ രാത്രികാല കർഫ്യൂ തുടങ്ങിയതോടെ, നഗരത്തിൽ ഭീതിപ്പെടുത്തുന്ന അവസഥയാണ് രാത്രികാലത്തും. നേരത്തെ കടകളിൽ നിന്നുള്ള വെളിച്ചം നഗരത്തിലുണ്ടായിരുന്നു. രാത്രി 7.30 മണിക്ക് കടകൾ അടക്കണമെന്ന നിർദ്ദേശം നടപ്പിലായതോടെ, കടകളിൽ നിന്നുള്ള വെളിച്ചവും ഇല്ലാതായി. ഇതോടെ അന്ധകാരം പൂർണ്ണതയിലെത്തിയിരിക്കയാണ്.