ഇന്ത്യയിൽ കൊറിയക്കാർ രാത്രി പുറത്തിറങ്ങരുത്; നിർദ്ദേശം നൽകി ദക്ഷിണ കൊറിയൻ എംബസി

രാത്രി പുറത്തിറങ്ങരുതെന്ന് ദക്ഷിണ കൊറിയൻ എംബസി ഇന്ത്യയിലെ ദക്ഷിണ കൊറിയക്കാരോട് ആവശ്യപ്പെട്ടു. സുരക്ഷാ കാരണങ്ങളാലാണ് രാത്രി പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടതെന്ന് എംബസി അറിയിച്ചു. വ്യാഴാഴ്ചയാണ് എംബസി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവിൽ കൊറിയൻ യൂട്യൂബർക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് എംബസിയുടെ നിർദ്ദേശം. 

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായാണ് മുംബൈ കണക്കാക്കപ്പെടുന്നത്. അവിടെ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതിയെ തൊടാനും ചുംബിക്കാനും വാഹനത്തിൽ കൊണ്ടുപോകാനും പ്രതി ശ്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. 

റിപ്പബ്ലിക് ഓഫ് കൊറിയൻ എംബസി തങ്ങളെ സമീപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ലെന്നും ഇത് പരിശോധിക്കേണ്ടി വരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. “സംഭവത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും അറിയേണ്ടതുണ്ട്. പ്രാദേശിക അധികാരികൾ ആവശ്യമായ എല്ലാ പരിചരണവും സംരക്ഷണവും യുവതിക്ക് നൽകും. ഇത് ഒരു കോൺസുലാർ പ്രശ്നമായി മാറിയാൽ, ഞങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ പങ്കാളിത്തവും ഉണ്ടാകും,” ബാഗ്ചി പറഞ്ഞു. 

K editor

Read Previous

‘ഹിഗ്വിറ്റ’ ചിത്രത്തിൻ്റെ പേര് വിലക്കി ഫിലിം ചേമ്പർ

Read Next

എയ്ഡഡ് പ്രൈമറി സ്കൂൾ പ്രഥമാധ്യാപക യോഗ്യത; 50 കഴിഞ്ഞവർക്ക് ഇളവുകൾ