കൊല്ലത്ത് ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പൊലീസ് പിടികൂടി

കൊല്ലം: കൊല്ലം ചവറയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ കാർ പൊലീസ് പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരിൽ ഒരാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവനന്തപുരം മുടവൻമുകൾ സ്വദേശി ഗോപകുമാറിന്‍റെ കാറാണ് അപകടത്തിൽപ്പെട്ടത്. പന്മന സ്വദേശിയായ ഗോപകുമാറിന്‍റെ ബന്ധുവായ വേലായുധനാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം.

Read Previous

അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതെ കുടുംബം

Read Next

ഗാനമേളയ്ക്കിടെ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി