മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കൊല്ലം ലത്തീൻ രൂപത ​

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ നാലാം ഘട്ട സമരം ഇന്ന് ആരംഭിക്കും. ദീപം തെളിയിച്ചുകൊണ്ടായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. കൊല്ലത്തേത് സൂചന സമരം മാത്രമാണെന്ന് ബിഷപ്പ് പോൾ ആൻ്റണി മുല്ലശേരി പറഞ്ഞു. സർക്കാരിന്റെ ഇടപെടലിൽ വിശ്വാസം പോര. മുമ്പുണ്ടായിരുന്ന ഇടപെടലിൽ ഈ സമൂഹത്തെ മാറ്റി നിർത്തിയിട്ടുണ്ട്. വല്ലാർപാടം ടെർമിനലിന്റെ കാര്യത്തിലും പ്രളയസമയത്തും വിവേചനമുണ്ടായി. മത്സ്യത്തൊഴിലാളികളുമായി സംവദിക്കാതെ ഇതെല്ലാം കഴിഞ്ഞ് യോഗം ചേരാം എന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും ബിഷപ്പ് പോൾ ആൻ്റണി മുല്ലശേരി വിമർശിച്ചു.

K editor

Read Previous

സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബോയിൽ കൂടിക്കാഴ്ച നടത്തി

Read Next

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം: നാല് പോലീസുകാര്‍ക്ക് മുന്‍കൂര്‍ജാമ്യം