ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊല്ലം: കൊട്ടിയത്ത് സഹോദരിയുടെ മുന്നിൽ വച്ച് 14 വയസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയ ഫിസിയോതെറാപ്പിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അയൽവാസിയായ സെയ്ദലിയാണ് അറസ്റ്റിലായത്. 14 വയസുകാരനെ സഹോദരിയുടെ മുന്നിൽ വച്ചാണ് തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബന്ധുവാണെന്ന് പോലീസ്. കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് ക്വട്ടേഷന്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പോലീസ് പറഞ്ഞു. 2019-ല്‍ കുട്ടിയുടെ മാതാവ് ബന്ധുവില്‍നിന്ന് പത്തുലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതിരുന്നതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധു ക്വട്ടേഷന്‍ നല്‍കിയത്. ഒരുലക്ഷം രൂപയായിരുന്നു ക്വട്ടേഷന്‍ തുകയെന്നും പോലീസ് പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകൾക്കകം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗമായ കാട്ടുതറ പുളിയൻവിള തട്ടയിൽ ബിജുവിനെ (30) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊട്ടിയം വലിയമുക്കിൽ വാടകവീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് കാറിലെത്തിയ സംഘം ബലം പ്രയോഗിച്ച് കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയവരാണ് തനിക്ക് മയക്കുമരുന്ന് നൽകിയതെന്ന് 14 വയസുകാരൻ വെളിപ്പെടുത്തിയിരുന്നു. സഹോദരിയെ മർദ്ദിച്ച ശേഷമാണ് 14 വയസുകാരനെ കൊണ്ടുപോയത്. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് സിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ശേഖരിച്ചത്.
വാഹനം തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വാഹന പരിശോധന കർശനമാക്കിയത്. വാഹനം പാതിവഴിയിൽ മാറിയെങ്കിലും കേരള-തമിഴ്നാട് അതിർത്തിയിൽ വാഹന പരിശോധനയ്ക്കിടെ കുട്ടിയെ കണ്ടെത്തുകയും പ്രതിയായ യുവാവിനെ പിടികൂടുകയുമായിരുന്നു. ചാത്തന്നൂർ എസിപി ബി ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.