കൊളവയൽ യുവാവ് റാസൽ ഖൈമയിൽ കാറിടിച്ച് മരിച്

കാഞ്ഞങ്ങാട്: അജാനൂർ കൊളവയൽ സ്വദേശിയായ യുവാവ് യുഏഇ റാസൽഖൈമയിൽ കാറിടിച്ച്  മരിച്ചു.

കൊളവയലിലെ ഇബ്രാഹിം- സഹീദ ദമ്പതികളുടെ മകൻ മുഹമ്മദ് റബീഹാണ് 21, കാറിടിച്ച് മരിച്ചത്.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം  റോഡ് മുറിച്ച് കടന്ന് മുറിയിലേക്ക് പോകുന്നതിനിടെയാണ് യുവാവിനെ കാർ ഇടിച്ചു വീഴ്ത്തിയത്.

ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന മുഹമ്മദ് റബീഹ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചു. റാസൽഖൈമയിലെ ഷംസ് സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ : ജബ്ബാർ, മുബഷീറ, റബീന

Read Previous

നിഷാന്തിന്റെ ബുദ്ധൻ ശ്രീശാന്തിന് സ്വന്തം

Read Next

ജില്ലയിലെ മത്സ്യ-ഇറച്ചി മാർക്കറ്റുകൾ അടച്ചു, കോട്ടച്ചേരി മീൻ മാർക്കറ്റ് പോലീസ് അടപ്പിച്ചു