ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
രണ്ട് ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചെറിയ താടിയുമായി പുഞ്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്. കോടിയേരിയുടെ ആരോഗ്യനിലയിൽ വളരെയധികം പുരോഗതിയുണ്ടെന്നും ഇതേ പുരോഗതി തുടർന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.