കുടക് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഇനി നൽകേണ്ടത് ഇരട്ടി തുക; ടിക്കറ്റ് നിരക്കുകള്‍ കൂട്ടി

കുടക്: കുടക് ജില്ലയിൽ വനം വകുപ്പിന് കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ഇനി ഇരട്ടി തുക നൽകേണ്ടിവരും. പുതുക്കിയ നിരക്കുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

കുശാൽനഗറിലെ കാവേരി നിസർഗധാമ ദ്വീപിലും ദുബാരെ, ഹാരംഗി തുടങ്ങിയ ആനക്യാമ്പുകളിലുമാണ് നിരക്ക് വർധിപ്പിച്ചത്. കാവേരി നിസർഗധാമയിൽ പ്രവേശന ഫീസ് 30 രൂപയിൽ നിന്ന് 60 രൂപയായും ദുബാരെയിൽ 50 രൂപയിൽ നിന്ന് 100 രൂപയായും ഹാരംഗിയിൽ 30 രൂപയിൽ നിന്ന് 50 രൂപയായും ഉയർത്തി.

കാവേരി നദിയിലെ ഒരു ചെറിയ ദ്വീപാണ് നിസർഗധാമ. ജീർണാവസ്ഥയിലായ തൂക്കുപാലത്തിന്‍റെ അറ്റകുറ്റപ്പണികൾക്കായി 45 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. പാലത്തിന്‍റെ അറ്റകുറ്റപ്പണികൾക്കും നഷ്ടപരിഹാര ഫണ്ടിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനുമാണ് പ്രവേശന ഫീസ് വർധിപ്പിച്ചത്.

Read Previous

ഇരുപതുകാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം വലിച്ചിഴച്ചു; വധശിക്ഷ നൽകണമെന്ന് കെജ്രിവാൾ

Read Next

ബെംഗളൂരുവിൽ പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തിക്കൊന്നു; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു