ആകാശയുടെ ആദ്യ പരിഗണനയില്‍ കൊച്ചി; ആഴ്ചയില്‍ 28 സര്‍വീസുകള്‍

കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നു. ബെംഗളൂരു-കൊച്ചി റൂട്ടിൽ 28 പ്രതിവാര സർവീസുകളാണ് ആകാശ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത് കൊച്ചിയിൽ നിന്നാണ്.

ഓഗസ്റ്റ് 13 മുതൽ ആകാശയുടെ ബെംഗളൂരു-കൊച്ചി സർവീസ് ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ചു. ഓരോ ദിവസവും രണ്ട് സർവീസുകളുണ്ടാകും. ഇതോടെ കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഒരാഴ്ചയിൽ 99 വിമാനങ്ങൾ സർവീസ് നടത്തും. ഇൻഡിഗോ, എയർ ഏഷ്യ, ഗോ ഫസ്റ്റ്, അലയൻസ് എയർ എന്നിവയാണ് കൊച്ചി-ബെംഗളൂരു സർവീസുകൾ നടത്തുന്ന മറ്റ് വിമാനക്കമ്പനികൾ.

കൊച്ചിക്ക് പുറമെ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് ആകാശ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിലെ 56 പ്രതിവാര സർവീസുകളിൽ 28 എണ്ണവും കൊച്ചിയിൽ നിന്നാണ്.

Read Previous

പുതിയ തലമുറയ്ക്ക് സന്ദേശവുമായി വെങ്കയ്യ നായിഡു

Read Next

‘പാക്ക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം’;രാജ്നാഥ് സിങ്