ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആരംഭിച്ച ചരക്ക് കപ്പൽ സർവീസ് നിർത്തിവച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍ സർക്കാരിന് കഴിയില്ലെന്നും സർവീസ് നടത്താൻ പുതിയ കമ്പനിയെ തേടുകയാണെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മലബാറിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പദ്ധതിക്കിടെയാണ് കപ്പൽ സർവീസ് ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂൺ അവസാന വാരത്തിലാണ് എംവി ഹോപ്പ് സെവൻ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം ഇൻസെന്‍റീവും വൈകിപ്പോയെങ്കിലും ഷിപ്പിംഗ് കമ്പനിക്ക് നൽകി. എന്നാൽ, നാല് മാസം മുമ്പ് സർവീസ് നിർത്തലാക്കി. കപ്പൽ കേരള തീരത്ത് നിന്ന് പുറപ്പെട്ടെങ്കിലും തിരിച്ചെത്തിയില്ല. അറ്റകുറ്റപ്പണികൾക്കായി പോയ കപ്പൽ ഉടൻ തിരിച്ചെത്തുമെന്നാണ് തുറമുഖ വകുപ്പ് വളരെക്കാലമായി പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ, കപ്പൽ തിരികെ വരില്ലെന്ന് തുറമുഖ മന്ത്രി തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.