കെ.എം.എസ്.സി.എല്ലിന് ടെന്നിസ് ക്ലബിൽ 11.50 ലക്ഷത്തിന്റെ അംഗത്വം; അറിയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്(കെ.എം.എസ്.സി.എൽ) ടെന്നീസ് ക്ലബ്ബിൽ കോർപ്പറേറ്റ് അംഗത്വം. 2017 ഏപ്രിലിൽ 11.50 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗത്വമെടുത്തത്.

കോർപ്പറേഷൻ ഫയലുകളിൽ അംഗത്വമെടുക്കാനുള്ള സാഹചര്യം വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നിയമസഭയിലെ മറുപടി. 2017ൽ കെ കെ ശൈലജയായിരുന്നു ആരോഗ്യമന്ത്രി. നവജ്യോത് സിംഗ് ഖോസ എംഡിയും ദിലീപ് ജനറൽ മാനേജരുമായിരുന്നു.

കൊവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്നാണ് സാമ്പത്തിക പരിശോധനാ വിഭാഗത്തിന്‍റെ അന്വേഷണം പ്രഖ്യാപിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായിട്ടില്ല.

K editor

Read Previous

റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് പുടിൻ

Read Next

ദേശീയ പുരസ്‌കാര വേദിയിൽ മനം കവർന്ന് സൂര്യയും ജ്യോതികയും