ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗ്യാസ് കട്ടർ ഉപയോഗിച്ച് ചുമര് തുരക്കാനുള്ള ശ്രമം പാളി
കാഞ്ഞങ്ങാട്: നീലേശ്വരം രാജാറോഡിൽ ജ്വല്ലറിയിൽ കവർച്ചാശ്രമം. ഗ്യാസ് കട്ടർ ഉപയോഗിച്ച് ചുമര് തുരക്കാനുള്ള കവർച്ചാ സംഘത്തിന്റെ ശ്രമം പാളി. നീലേശ്വരം ഓവർബ്രിഡ്ജിന് താഴെ പ്രവർത്തിക്കുന്ന കെഎംകെ ജ്വല്ലറിയിലാണ് ഇന്നലെ രാത്രി കവർച്ചാ ശ്രമമുണ്ടായത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തിയ കവർച്ചാ സംഘം പെൻഷൻ യൂണിയന്റെ ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് അകത്തു കയറി. പെൻഷൻ യൂണിയൻ ഓഫീസ് മുറിയിൽ നിന്നും ജ്വല്ലറിയിലേക്കിറങ്ങാൻ താഴോട്ട് തുരക്കാനാണ് ശ്രമമുണ്ടായത്. വർക്ക്ഷോപ്പുകളിൽ ഉപയോഗിക്കുന്ന രീതിയിലുള്ള ഗ്യാസ് കട്ടറുപയോഗിച്ചാണ് ചുമര് തുരക്കാൻ ശ്രമുണ്ടായത്.
ഗ്യാസ് കട്ടർ ജ്വല്ലറിക്ക് പിറകിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം എസ്ഐ, കെ. പി. സതീഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കെ. എം. ബാബുരാജിന്റെ ഉടമസ്ഥതതയിലുള്ളതാണ് ജ്വല്ലറി. ഗ്യസ് കട്ടർ പോലീസ് ബന്തവസ്സിലെടുത്തു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തും.