ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : മേലാങ്കോട്ട് ‘ഗോകുല’ത്തിലെ റിട്ട.എൽ.ഐ.സി.മാനേജരും അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനുമായ കെ.എം.ബാലകൃഷ്ണൻ നായർ (88) നിര്യാതനായി.
മികച്ച കഥകളി ആസ്വാദകനും നാടകനടനുമായിരുന്നു. പയ്യന്നൂർ കഥകളി ക്ലബ്ബംഗമായിരുന്നു.നാല്പതിൽ പരം നാടകങ്ങളിൽ മുഖ്യ വേഷം അവതരിപ്പിച്ചു.കഥാപ്രസംഗകലയിലെ പ്രതിഭ തെളിയിച്ച അദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നിരവധി വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു.
52 വർഷമായി കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബിൽ തുടരുന്ന ഒരേ ഒരു ചാർട്ടേർഡ് അംഗമാണ്.
കാഞ്ഞങ്ങാട് ലയൺസ്ക്ലബ്ബ്, കാഞ്ഞങ്ങാട് ചിന്മയാ വിദ്യാലയം, അതിയാമ്പൂർ സുബ്രമണ്യസ്വാമി ക്ഷേത്ര സമിതി എന്നിവയുടെ സ്ഥാപകാംഗവും ദീർഘകാലം പ്രസിഡണ്ടുമായിരുന്നു.
ദുർഗ്ഗാ ഹൈസ്കൂൾ എഡുക്കേഷനൽ സൊസൈറ്റി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ,മഹാകവി പി .സ്മാരക സമിതി , നീലേശ്വരം ജനതാ കലാസമിതി എന്നിവയുടെ സ്ഥാപകാംഗമാണ്. ഭാര്യ: പി.വി.സരള
മക്കൾ : ഡോ. പി.വി.ഉണ്ണിക്കൃഷ്ണൻ ( നെതർലാൻ്റ്).പി.വി.പത്മിനി ,പി .വി.ജയകൃഷ്ണൻ ( ബ്രാഞ്ച് മാനേജർ, എസ്.ബി.ഐ.ലൈഫ്, കാഞ്ഞങ്ങാട്), പി.വി.ഗോപികൃഷ്ണൻ (ഡൽഹി) മരുമക്കൾ : പി.സി.സുകുമാരൻ നായർ (റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ ), എം.പി.രജനി (അധ്യാപിക) ,ശ്രുതി
സഹോദരങ്ങൾ : പരേതരായ കെ.എം.ഗോപാലൻ നായർ, കെ.എം.കുഞ്ഞിരാമൻ നായർ, കെ.എം.കല്യാണിയമ്മ, കെ.എം.നാരായണി അമ്മ
സംസ്കാരം ഇന്ന് (ബുധൻ) വൈകീട്ട് നീലേശ്വരം എൻ.എസ്.എസ്. ശ്മശാനത്തിൽ