കെ.കെ.അബ്ദുൾ ഖാദറും കൂട്ടരും ഐ എൻ എൽ വിടുന്നു


ബേക്കൽ: നീണ്ട നാൽപ്പത്തിയഞ്ചു വർഷക്കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ ഐ എൻ എൽ പാർട്ടിയിൽ ഉറച്ചു നിന്ന ബേക്കൽ കോട്ടക്കുന്നിലെ കെ.കെ. അബ്ദുൾ ഖാദറും കൂട്ടരും ഐ എൻ എൽ വിടാൻ തീരുമാനിച്ചു.

ഉദുമ മണ്ഡലം ഐ എൻ എൽ പ്രസിഡന്റായിരുന്ന കെ.കെ. അബ്ദുൾ ഖാദറിനെ 69, ചെറുതായ ഒരു മുന്നറിയിപ്പു പോലും നൽകാതെ മണ്ഡലം പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കം ചെയ്തത് 2 മാസം മുമ്പാണ്. ബംഗളൂരുവിൽ ഹോട്ടൽ വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 4 മാസക്കാലം വിട്ടു നിന്നപ്പോഴാണ് കെ.കെ. അബ്ദുൾഖാദറെ മണ്ഡലം പ്രസിഡന്റ് പദവിയിൽ നിന്ന് മാറ്റി പകരം അബ്ദുൾ റഹിമാൻ മാഷിനെ മണ്ഡലം പ്രസിഡന്റായി പാർട്ടി തിരഞ്ഞെടുത്തത്. മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന അബ്ദുൾ ഖാദറിന് ചുമതല കൈമാറിയാണ് കെ.കെ. അബ്ദുൾ ഖാദർ താൽകാലികമായി ബംദളൂരുവിൽ പോയത്.

തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് പ്രസിഡന്റ് പദവി മറ്റൊരാൾക്ക്
നൽകിയതായി മനസ്സിലാക്കിയത്. നീണ്ട 55 വർഷക്കാലം ഇദ്ദേഹം പൊതു രംഗത്തായിരുന്നു. മുംബൈ നാഷണൽ വെൽഫെയർ ലീഗിന്റെ സ്ഥാപകന്മാരിലും ഐ എം സി സി സ്ഥാപകന്മാരിലും മുൻ നിരയിലായിരുന്ന കെ.കെ. അബ്ദുൾഖാദർ ഐ എൻ എൽ ഉദുമ മണ്ഡലം സിക്രട്ടറി, പിന്നീട് പ്രസിഡന്റ്, ജില്ലാപ്രവർത്തക സമിതിയംഗം സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 4 തവണ ഉദുമ മണ്ഡലം പ്രസിഡന്റായിരുന്നു.

LatestDaily

Read Previous

പ്രവാസി വ്യാപാരിയെ ഇടിച്ചിട്ട കാർ ഡ്രൈവറുടെ പേരിൽ കേസ്സ്

Read Next

5000 രൂപയിൽ കൂടുതൽ ഏടിഎമ്മിൽ നിന്ന് പിൻവലിച്ചാൽ ഫീസ്