ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളരിക്കുണ്ട്: ബളാൽ  പാലച്ചുരം കണ്ടെത്തിയ സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് അസ്വാഭാവിത മരണത്തിന് കേസെടുത്തു.

ബളാൽ പാലച്ചുരം തട്ടിലെ കെ.ജെ.വർഗ്ഗീസിനെയാണ് 56, ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തിനെ വീടിന് പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ കിടക്കയിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ ഭാര്യ റജീന ഹോം നഴ്സായി പയ്യന്നൂരിൽ  ജോലിയെടുക്കുകയാണ്.  മകൻ ജോസഫ് എറണാകുളത്തും , വിവാഹിതയായ മകൾ  മേരിക്കുട്ടി വയനാട്ടിലുമാണ് . മരണകാരണം ഹൃദയ സ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ  പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

Read Previous

ഷീ ലോഡ്ജിന് ശാപമോക്ഷമായില്ല

Read Next

5 പേർക്ക് കോവിഡ് : ജില്ലാശുപത്രി പരിസരം ഭീതിയിൽ