‘കിസി കാ ഭായ് കിസി കി ജാൻ’; ഔദ്യോഗിക റിലീസിനു മുന്നെ ടീസർ ഓൺലൈനിൽ

മുംബൈ: സൽമാൻ ഖാൻ നായകനാകുന്ന’കിസി കാ ഭായ് കിസി കി ജാൻ’ എന്ന ചിത്രത്തിന്‍റെ ടീസർ ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ ഓൺലൈനിലെത്തി. ഷാരൂഖ് ഖാന്‍റെ ‘പഠാന്‍’ എന്ന ചിത്രത്തിനൊപ്പം സൽമാൻ ഖാന്‍റെ ചിത്രത്തിന്‍റെ ടീസറും തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഇതിന്‍റെ ക്യാമറ റെക്കോർഡിങ്ങുകളാണിപ്പോൾ പ്രചരിക്കുന്നത്. സൽമാൻ ഖാൻ ആരാധകർ തന്നെയാണ് ടീസറിന്‍റെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവച്ചിട്ടുള്ളത്.

പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ബിഗ് ബോസ് ഫെയിം ഷെഹനാസ് ഗില്ലും ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. മരുഭൂമിയിലൂടെ സൽമാൻ ബൈക്ക് ഓടിക്കുന്ന രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ആക്ഷൻ രംഗങ്ങളും സൽമാന്‍റെ ഹീറോയിസവുമാണ് ടീസറിൽ പ്രദർശിപ്പിക്കുന്നത്. വലിയ കരഘോഷത്തോടെയാണ് തിയേറ്ററിലെ പ്രേക്ഷകർ അതിനെ സ്വീകരിച്ചതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു.

ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിസി കാ ഭായ് കിസി കി ജാൻ. പാലക് തിവാരിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഈദ് ദിനമായ ഏപ്രിൽ 21നു ചിത്രം തിയേറ്ററുകളിലെത്തും.

Read Previous

ശ്രദ്ധ വോൾക്കർ വധകേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

Read Next

ലൈംഗികാപവാദം ആരോപിച്ച് മർദ്ദനമേറ്റ അമ്പതുകാരൻ ആത്മഹത്യ ചെയ്തു