കിരൺ ആനന്ദ് നമ്പൂതിരി ഇനി ഗുരുവായൂർ മേൽശാന്തി

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് കക്കാട് മനയിലെ കിരൺ ആനന്ദ് നമ്പൂതിരിയെ മേൽശാന്തിയായി തിരഞ്ഞെടുത്തത്. കിരൺ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേൽശാന്തിയാകുന്നത്. ഉച്ചപൂജയ്ക്ക് ശേഷം നമസ്കാര മണ്ഡപത്തിൽ തന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്. നിലവിലെ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വത്തിന് ലഭിച്ച 42 അപേക്ഷകളിൽ 41 പേരെയാണ് 17ന് നടന്ന യോഗത്തിലേക്ക് ക്ഷണിച്ചത്. പുതിയ മേൽശാന്തിയുടെ കാലാവധി ഒക്ടോബർ 1 മുതൽ ആറ് മാസമാണ്.

Read Previous

ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളിയ വി മുരളീധരനെ വിമർശിച്ച് ഇ പി ജയരാജന്‍

Read Next

മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കും:കോണ്‍ഗ്രസ്