ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റിയാദ്: മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആഹ്വാനം. വ്യാഴാഴ്ച രാജ്യത്തുടനീളം മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടത്താനാണ് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആഹ്വാനം ചെയ്തത്.
പശ്ചാത്താപത്തിനും ക്ഷമയ്ക്കും കാരുണ്യത്തിനും വേണ്ടി സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് സൽമാൻ രാജാവ് എല്ലാവരോടും ആഹ്വാനം ചെയ്തു. പ്രവാചകൻ മുഹമ്മദ് നബിയുടെ കർമ്മങ്ങൾ പിന്തുടരുന്ന നല്ല അനുകരണമാണ് മഴ തേടിയുള്ള നമസ്കാരമെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.