ആരാധകർക്ക് കിംഗ് ഖാന്‍റെ സമ്മാനം; തകർപ്പന്‍ ആക്ഷൻ രംഗങ്ങളുമായി പത്താൻ ടീസർ

ആരാധകർ ഏറെ കാത്തിരിക്കുന്ന ഷാറൂഖ് ഖാന്റെ ബിഗ് ബജറ്റ് ചിത്രമാണ് ‘പത്താൻ’. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസായി. കിംഗ് ഖാന്റെ തകർപ്പന്‍ ആക്ഷൻ രംഗങ്ങളാണ് പത്താൻ ടീസറിന്‍റെ പ്രധാന ഹൈലൈറ്റ്.

ഷാറൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം യഷ് രാജ് ഫിലിംസാണ്. ചിത്രം ജനുവരി 25ന് തീയറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

2018ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാറൂഖിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന സീറോ പരാജയമായതിന് ശേഷം എസ്ആര്‍കെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.

Read Previous

ഐഫോണുകൾ ഒഴികെ എല്ലാ 5ജി ഫോണുകളിലും നവംബറിൽ എയർടെൽ 5ജി ലഭ്യമാകും

Read Next

മാതാപിതാക്കളുടെ വൈവാഹിക നില പരിഗണിക്കാതെ തന്നെ ജനന സർട്ടിഫിക്കറ്റ് നല്കാൻ യുഎഇ