പാർട്ടി നടപടിക്ക് വിധേയായ സ്ത്രീക്ക് മുൻഎംപിയുടെ ഫേസ്ബുക്ക് കമന്റ്

നീലേശ്വരം: ആറുമാസക്കാലത്തേക്ക് പാർട്ടി പുറത്തു നിർത്തിയ സ്ത്രീക്ക് പാർട്ടി കേന്ദ്രകമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് കമന്റ്. കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ അധ്യക്ഷയും, സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന എം. വിധുബാലയുടെ (വിധുബാല ബാവിക്കര) ഫേസ്ബുക്ക് പോസ്റ്റിനാണ് പാർട്ടി കേന്ദ്രകമ്മിറ്റിയംഗവും മുൻ എംപിയുമായ പി. കരുണാകരൻ ഇന്നലെ രാത്രി 11 മണിക്ക് ശേഷം കമന്റിട്ടത്.

നാളെ രാവിലെ 5-30-ന് ബ്രസീൽ – കൊളംബിയ മൽസരം കുറഞ്ഞ പക്ഷം ജയം 5-0 -ന്. ബ്രസീൽ ജയിക്കണം. അല്ലെങ്കിൽ എന്തോന്ന് കളി-? നാട്ടിലെ പിള്ളേരുടെ കണ്ടത്തിലെ കളി പോലെ ഉണ്ടാകും.

ഇന്നലെ ജൂൺ 23-ന് രാത്രിയിലാണ് വിധുബാല ഫേസ്ബുക്കിൽ ബ്രസീലിനെ അനുകൂലിച്ച് പോസ്റ്റിട്ടത്. വിധുബാലയുടെ ഈ പോസ്റ്റിന് പി. കരുണാകരൻ ഉടനെ ഇട്ടുകൊടുത്ത കമന്റ് താഴെ ചേർക്കുന്നു.

” 5-30-ന് എഴുന്നേൽക്കാൻ പ്രയാസം. കളി കണ്ട് പറഞ്ഞാൽ മതി.” വിധുബാലയ്ക്കുള്ള കരുണാകരന്റെ ഫേസ്ബുക്ക് കമന്റ് നാടെങ്ങും സിപിഎം പ്രവർത്തകരിൽ ഇതിനകം പടർന്നു പിടിച്ചിട്ടുണ്ട്.

വിധുബാലയ്ക്ക് മുമ്പ് ഓണപ്പുടവ കൊടുത്തയച്ച സംഭവം പാർട്ടി ജില്ലാക്കമ്മിറ്റി രണ്ട് വർഷം മുമ്പ് ചർച്ച ചെയ്തതാണ്.  “എനിക്ക് ആരുടെയും ഓണപ്പുടവ വേണ്ട” എന്ന് പറഞ്ഞ് വിധുബാല ഓണപ്പുടവ കൊടുത്തയച്ചയാൾക്ക് തന്നെ തിരിച്ചു കൊടുത്ത സംഭവം സിപിഎം പ്രവർത്തകരിൽ അന്ന് ഏറെ ചർച്ചയായതാണ്. എം. വിധുബാല രാത്രി 11 മണിക്ക് പോസ്റ്റ് ചെയ്ത എന്തോന്ന് കളി എന്ന പോസ്റ്റിനാണ് 10 മിനിറ്റുകൾക്കുള്ളിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം “കളി കണ്ട് പറഞ്ഞാൽ മതിയെന്ന” കമന്റിട്ടത്.

ഒരു സുഹൃത്തുമായുള്ള ടെലിഫോൺ സംഭാഷണം പുറത്തായതിനെ തുടർന്ന് പാർട്ടി നടപടിക്ക് വിധേയായി കഴിഞ്ഞ രണ്ട് മാസക്കാലമായി എം. വിധുബാല പാർട്ടിയുമായി വിട്ടു നിൽക്കുകയാണ്.  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് അധ്യക്ഷയായിരുന്ന കാലത്ത് പഞ്ചായത്തിൽ 500 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയ ശ്രദ്ധേയയായ അധ്യക്ഷയാണ് എം.വിധുബാല. വിധുബാല കാസർകോട് ഗവ. കോളേജിൽ നല്ലൊരു കായിക താരം കൂടിയായിരുന്നു. .

LatestDaily

Read Previous

ദുരാചാരത്തിന്റെ ഇരകൾ

Read Next

രാജപുരത്ത് കുടുങ്ങിയത് രാജധാനി ജ്വല്ലറി കവർച്ച കേസ്സ് പ്രതി പോലീസ് എഴുതി തള്ളിയ കേസ്സിൽ 17 വർഷത്തിന് ശേഷം തുമ്പ്