ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഒന്ന്, 17 വാർഡുകളും രണ്ടാം വാർഡിലെ ചോയങ്കോട് പ്രദേശവും മെയ് 9 വരെ അടച്ചിട്ടു. 30ൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡുകളാണിവ. 20ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത 2, 5, 10, 13 വാർഡുകളിൽ കർശന നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചു. ഒന്ന്, 17 വാർഡുകളിലെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണം. ഈ വാർഡുകളിലെയും , ചോയങ്കോട് പ്രദേശത്തെ മുഴുവൻ കടകമ്പോളങ്ങളും സ്ഥാപനങ്ങളും രാവിലെ ഏഴ് മണി മുതൽ 11 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ.
പത്രം, പാൽ, മെഡിക്കൽ ഷാപ്പ് എന്നിവയെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി. പ്രദേശത്ത് കൂടി കടന്നുപോകുന്ന പിഡബ്ല്യുഡി, ജില്ലാ പഞ്ചായത്ത് റോഡുകൾ ഒഴികെ മറ്റെല്ലാ ചെറുറോഡുകളും അടച്ചിടാനും ഗതാഗതം നിരോധിക്കാനും തീരുമാനിച്ചു. വാർഡിലെ ജനങ്ങൾ വാർഡിന് പുറത്തേക്കും, പുറത്തുളളവർ വാർഡിലേക്കും പ്രവേശിക്കരുത്. മുഴുവൻ ജനങ്ങളും ജനപ്രതിനിധികൾ, പോലീസ്, ആരോഗ്യ പ്രവർത്തകർ, മാഷ് നോഡൽ ആഫീസർമാർ, ആശാ വർക്കർമാർ, സന്നദ്ധ വളണ്ടിയർമാർ എന്നിവരുടെ നിർദേശങ്ങളുമായി പൂർണമായും സഹകരിക്കണം.