കാഞ്ഞങ്ങാട്: പാത നവീകരണം സംബന്ധിച്ച നടപടികൾക്കായി കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാത കിഫ്ബി ഉദ്യോഗസ്ഥർ പരിശോധിച്ചു. പൂടംകല്ല് മുതൽ ബളാംതോട് വരെയുള്ള 12.875 കിലോമീറ്റർ ഭാഗം ആദ്യഘട്ടത്തിലും ബളാന്തോട് മുതൽ ചിറങ്കടവ് വരെയുള്ള ഭാഗങ്ങൾ രണ്ടാംഘട്ടത്തിലും നവീകരിക്കും.
30.813 കിലോമീറ്റർ റോഡായിരിക്കും രണ്ടാംഘട്ട നവീകരണത്തിൽപ്പെടുക. ആദ്യഘട്ട പ്രവൃത്തിയിൽ 20 കലുങ്കുകൾ ഉൾപ്പെടും. രണ്ട് മേജർ കലുങ്കുകൾ ഉൾപ്പെടെ അഞ്ച് കലുങ്കുകളുടെ നിർമ്മാണമായിരിക്കും രണ്ടാം ഘട്ടത്തിൽ നടത്തുന്നത്.
മൂന്ന് പാലങ്ങളും ഇതിൽപ്പെടും. കിഫ്ബി സാങ്കേതിക വിഭാഗം സീനിയർ കൾസട്ടന്റ് ആർ.ജി. സന്ദീപ്, സാങ്കേതിക വിദഗ്ദരായ വിപിൻ, ജയകുമാർ, അജിത്കുമാർ, കേരള റോഡ് ഫണ്ട് ബോർഡ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രദീപ് കെ. ഈപ്പൻ, പ്രൊജക്റ്റ് എഞ്ചിനീയർ രാഹുൽ എന്നിവരുൾപ്പെട്ട സംഘമാണ് റോഡ് പരിശോധ നടത്തിയത്..