ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ വൃക്കകൾ മാറ്റിവെയ്ക്കേണ്ട ചികിത്സയ്ക്കായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. സി. പി. എം ജില്ലാ കമ്മിറ്റിയുടെ കാർഡ്രൈവറായിരുന്ന പി. കെ രാജനാണ് വൃക്കകൾ തകരാറിലായി കഷട്പ്പെടുന്നത്.
30 ലക്ഷത്തോളം രൂപ ചെലവാകുന്ന വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയുടെ ചെലവ് താങ്ങാൻ രാജന് കഴിവില്ല. ഈ പശ്ചാത്തലത്തിലാണ് സി. പി. എം സംസ്ഥാനക്കമ്മിറ്റിയംഗം കെ. പി സതീഷ് ചന്ദ്രൻ , സി. പി. എം പേരോൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി. മനോഹരൻ, എന്നിവരുടെ നേത്വതൃത്തിൽ ചികിത്സാ സഹായ സമിതി രൂപികരിച്ചത്.
ചികിത്സാ സഹായത്തിനുള്ള സംഭാവനകൾ നീലേശ്വരം കോ– ഒാപറേറ്റീവ് അർബൻ ബാങ്കിലെ 10210 00100 08361നമ്പറിലുള്ള അക്കൗണ്ടിലോ, നീലേശ്വരം ബാങ്ക് ഒാഫ് ബറോഡയിലെ 68650 10000 7983 അക്കൗണ്ടിലോ നിക്ഷേപിക്കാവുന്നതാണ്. ഗൂഗിൾ പേവഴി 98469 62026 നമ്പറിലേക്കും പണം നിക്ഷേപിക്കാം .
കൂടുതൽ വിവരങ്ങൾക്ക് ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ കെ. പി. സതീഷ് ചന്ദ്രന്റെ 94468 43565 നമ്പറിലോ, കൺവീനർ പി. മനോഹരന്റെ 98469 62026 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.