ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി കാൽ തല്ലിയൊടിച്ച സംഭവത്തിൽ ഹോസ്ദപർഗ്ഗ് പോലീസ് രജ്സ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന ഒന്നും, നാലും പ്രതികളെ ഹോസ്ദുർഗ്ഗ് എസ്.ഐ, കെ.പി. വിനോദ്കുമാർ അറസ്റ്റ് ചെയ്ത് കോടതി ഉത്തരവോടെ റിമാന്റിലാക്കി.
മാർച്ച് 9-നാണ് ഹോസ്ദുർഗ്ഗ് കടപ്പുറം ദൈനബി മൻസിലിലെ ഹമീദ് ഫെയ്ഖിന്റെ മകൻ എസ് കെ. ഷുഹൈബിനെ 23, ഒരു സംഘമാൾക്കാർ കാറിൽ തട്ടിക്കൊണ്ടു പോയി കാൽ തല്ലിയൊടിച്ചത്.
പ്രസ്തുത സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് 6 പേർക്കെതിരെ കേസെടുത്തിരുന്നു. പ്രസ്തുത കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി കൂളിക്കാട് മീത്തൽ ഹൗസിലെ ഹസൈനാർ മീത്തലിന്റെ മകൻ അബ്ദുൾ അസീസ് 34, നാലാം പ്രതി വി.പി. റോഡ് ബൈത്തൂർ റഹ്മയിലെ എം.വി. ഫൗസിയയുടെ മകൻ തൗഫീക്ക്.എം, എന്നിവരെയാണ് ഹോസ്ദുർഗ്ഗ് എസ് ഐ, അറസ്റ്റ് ചെയ്തത്.
കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഷുഹൈബിനെ ആറംഗ സംഘം തടഞ്ഞു നിർത്തി കാർ ചിത്താരി പുഴയുടെ കരയ്ക്കെത്തിച്ച ശേഷം മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയും, കാൽ തല്ലിയൊടിക്കുകയും ചെയ്തത്.
അറസ്റ്റിലായ പ്രതികളെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസിലെ 2,3,5,6 പ്രതികളെ പിടികിട്ടാനുണ്ട്.
ഷുഹൈബിനെ തട്ടിക്കൊണ്ടുപോയവർക്കെതിരെ ഐ.പി.സി. 341,356,326 റെഡ് വിത്ത് 34 വകുപ്പുകൾ പ്രകാരമാണ് ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്.