ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കുഴൽപ്പണ ഇടപാടിന്റെ മറവിൽ നോട്ടിരട്ടിപ്പ് നടത്തിയ ഉത്തരേന്ത്യൻ സംഘത്തെ കണ്ണൂരിൽ നിന്നും കാറിൽ തട്ടി കൊണ്ടുവന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി കാഞ്ഞങ്ങാട്ട് പിടിയിൽ . പരിയാരം. ഇരിങ്ങൽ സ്വദേശി തുന്തക്കച്ചി ഹൗസിൽ നിസാമുദ്ദീൻ എന്ന നിസാമിനെയാണ് 26, പിടികൂടിയത്. രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന ഹൊസ്ദുർഗ് പ്രിൻസിപ്പൽ എസ്.ഐ. പി. വിജേഷും സംഘവുമാണ് കാഞ്ഞങ്ങാട് ടൗണിൽ കർണ്ണാടകത്തിലേക്ക് ബസിൽ കയറാൻ ശ്രമിക്കവെ സംശയം തോന്നി ഇയാളെ പിടികൂടിയത്.
നേരത്തെ പരിയാരത്ത് എസ്.ഐ.യായിരുന്ന വിജേഷ് കേസന്വേഷണവുമായി പ്രതിയെ അന്വേഷിച്ചിരുന്നുവെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 2020 ജൂലൈ അഞ്ചിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. മുംബെയില്‍നിന്നും സാനിറ്റൈസര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തിയ നാലുപേരെ തടങ്കലിൽവെച്ച് മര്‍ദ്ദിച്ചതായി മുംബൈയിലെ ഡോ.ഓംരാജ് ലോകേഷ് നല്കിയ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു.
ഇവരെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഇരിങ്ങലിലെ കെട്ടിടത്തില്‍നിന്നും പോലീസ് രണ്ടുകിലോ കഞ്ചാവും പിടികൂടിയിരുന്നു.ഈ കേസുകളിൽ പ്രതിയായ നിസാമുദ്ദീനെയാണ് ഹൊസ്ദുർഗ് പോലീസ് ഒളിവില്‍ കഴിയുന്നതിനിടെ കാഞ്ഞങ്ങാട്ട് പിടികൂടിയത്. പരിയാരം പോലീസില്‍ ഇയാള്‍ക്കെതിരെ വേറേയും കേസുകളുണ്ട് കാഞ്ഞങ്ങാട് പോലീസ് പ്രതിയെ പരിയാരം പോലീസിന് കൈമാറി.
പരിയാരം എസ്. ഐ.. ടി.സി. ശ്രീജിത് പ്രതിയെ അറസ്റ്റു ചെയ്തുകോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. അതേ സമയം കണ്ണൂരിലെ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് പിന്നില്‍ നിരോധിക്കപ്പെട്ട നോട്ടുകളുടെ കൈമാറ്റമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൻ മാഫിയാ സംഘമാണ് നോട്ടിരട്ടിപ്പിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തലവനായ ഗുരുജിയുടെ ഉത്തരേന്ത്യക്കാരായ ഏജന്റുമാരാണ് കണ്ണൂരിലെത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. ചോദ്യം ചെയ്യലിലൂടെയും സൈബർ സെല്ലിന്റെ സഹായത്തോടെയും പോലീസ് കണ്ടെത്തിയ ഉത്തരേന്ത്യക്കാരായ ഓംരാജ്, സാമദാന്, അഷ് വിന്,ബല്‍ഗാമിലെ സഞ്ജയ് എന്നിവരെ അന്ന് പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.