പ്രതാപ് പോത്തന്റെ വിയോഗത്തിൽ ഖുശ്ബു

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍റെ ആകസ്മിക വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് നടി ഖുശ്ബു ഉൾപ്പെടെയുള്ള സിനിമാലോകം. പ്രതാപ് പോത്തൻ രചനയും സംവിധാനവും നിർവഹിച്ച ‘വെട്രിവിഴ’, ‘മൈ ഡിയർ മാർത്താണ്ഡൻ’ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു പഴയകാല നായിക ഖുശ്ബു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ തന്‍റെ സോഷ്യൽ മീഡിയ പേജിൽ വൈകാരികമായ ഒരു കുറിപ്പ് താരം പങ്കുവച്ചു. ഊട്ടിയിലെ ചിത്രീകരണത്തിനിടെയാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ഒരേ പുഞ്ചിരി, ജീവിതത്തോടുള്ള അഭിനിവേശം, ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കുക, ചിരിക്കുക, മുഖം ചുളിക്കുക, പരാതിപ്പെടുക, സന്തോഷം എന്നിവയെല്ലാം ഒരേ സമയം. പ്രതാപ് പോത്തൻ മാറിയിട്ടില്ല, താരം എഴുതി.

Read Previous

തീവ്രവാദ വേഷത്തിൽ അയിത്തം തിരിച്ചു വന്നു : വൽസൻ തില്ലങ്കേരി

Read Next

‘ചന്ദ്രമുഖി 2’ ചിത്രീകരണം ആരംഭിച്ചു