ലോകേഷ് കനകരാജിന്റെ ‘വിക്രത്തെ’ പ്രശംസിച്ച് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ

കമൽ ഹാസൻ നായകനായ ‘വിക്രം’ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ക്രൈം ആക്ഷൻ ത്രില്ലർ ചിത്രത്തിൽ കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ഇപ്പോൾ ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രത്തിൽ റോളക്സായി സൂര്യയും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് സൂര്യ അഭിനയിച്ചത്. ഇപ്പോൾ വിക്രം റെക്കോർഡുകൾ തകർക്കുമ്പോൾ, റോളക്സിനെയും ചിത്രത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണുന്നത് ഒരു വിരുന്ന് പോലെയാണ്. അന്‍പറിവിന്റെ ആക്ഷൻ കൊറിയോഗ്രഫിയെയും അനിരുദ്ധിന്‍റെ പശ്ചാത്തലസംഗീതത്തെയും നീൽ ട്വീറ്റിൽ പ്രശംസിച്ചു. സൂര്യയുടെ റോളക്സ് എന്ന കഥാപാത്രം ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Read Previous

ഖത്തർ ലോകകപ്പ് ; ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വൻ കുതിപ്പുണ്ടാകും

Read Next

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് ബിജെപി