ഒാണത്തെ വരവേറ്റ് നാട്

മാസ്ക്കിട്ടും  കൈകഴുകിയും അകലം പാലിച്ചുമുള്ള ഇത്തവണത്തെ ഒാണത്തിന് സവിശേഷതകൾ

കാഞ്ഞങ്ങാട് :മലയാളികളുടെ ദേശീയോൽസവമായ ഒാണാഘോഷത്തിന് ഇത്തവണ പൊലിമയില്ലെങ്കിലും, കോവിഡ് കാലത്തെ ഒാണത്തിന് സവിശേഷതകൽ ഏറെയുണ്ട്.

നാളെ ഉത്രാടവും മറ്റന്നാൾ തിരുവോണവുമാണ് പഴയകാലത്ത്  ഒാണപ്പുടവ നൽകാനും സദ്യ വട്ടങ്ങൾക്കുള്ള വിഭവങ്ങൾ ശേഖരിക്കാനും കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്ക് വരെയുള്ള പുതുവസ്ത്രങ്ങൾ വാങ്ങാനുമുളള അവസാന ഒരുക്കങ്ങളായിരുന്നു ഉത്രാടപ്പാച്ചിൽ

എന്നാൽ കോവിഡ് കാലത്ത് ഇത്തരം പാച്ചിലുകളില്ലെങ്കിലും അകലം പാലിച്ചും കൈകഴുകിയും മാസ്ക്കിട്ടുമുള്ള ആഘോഷങ്ങളാണ് ഇത്തവണത്തെ പുതുമ.

എത്ര കൃത്യത പാലിച്ച് വസ്ത്രങ്ങളും സദ്യവട്ടങ്ങൾക്കുള്ള അരിയും പലവ്യജ്ഞനങ്ങളും പച്ചക്കറികളും പഴവർഗ്ഗങ്ങളും വാങ്ങിയാലും വീട്ടിലെത്തുമ്പോൾ എന്തെങ്കിലുമൊക്കെ വിട്ട് പോയിട്ടുണ്ടാവും . തിരുവോണത്തലേന്നുള്ള ഉത്രട പ്പാച്ചിലിലായിരിക്കും  ഇങ്ങനെ വിട്ട്പോയവ ശേഖരിക്കൽ.

ലോകത്തെവിടെയായാലും , മലയാളി ഒാണസദ്യയുണ്ണും . ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികൾക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കും ഇത്തവണത്തെ ഒാണം കോവിഡ് മഹാമാരി പശ്ചാത്തലതിൽ തന്നെയാണ്.

പുളിയിഞ്ചിയും രസവും വിവിധയിനം പച്ചക്കറികളും , ചേർന്നുള്ള മലയാളികളുടെ ഒാണസദ്യ പോഷക സമൃദ്ധമാണ്    

പതിവു പോലെ തുറന്നമൈതാനികളിലുള്ള പൂക്കളമിടലും , ആഘോഷവുമൊന്നും ഇപ്രാവശ്യത്തെ ഒാണത്തിനില്ലെങ്കിലും വീടുകൾ കേ

ന്ദ്രീകരിച്ചുള്ള ആഘോഷങ്ങൾ ഗൃഹാതുരത്വത്തിന്റെ മധുരം നുകരുന്ന ഒാർമ്മകളായിരിക്കും , ഈ ഒാണം മലയാളികൾക്ക നൽകുന്നത്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് ഡയറക്ടർമാരും പ്രതികളാകും

Read Next

നഗര വികസനത്തിൽ മാധ്യമ പങ്കാളിത്തം ശ്രദ്ധേയം: വി.വി. രമേശൻ