ഗവർണർ പുറത്താക്കിയ 15 പേർക്കും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ക്ഷണം

തിരുവനന്തപുരം: ഗവർണർ പുറത്താക്കിയ 15 പേർക്കും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം. നവംബർ നാലിനാണ് പ്രത്യേക സെനറ്റ് യോഗം ചേരുന്നത്. 15 പേരെയും പുറത്താക്കി ഉത്തരവിറക്കിയിട്ടില്ലെന്ന് രജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു. ഇവരെ പുറത്താക്കി ഉത്തരവ് പുറപ്പെടുവിക്കാൻ ഗവർണർ അന്ത്യശാസനം നൽകിയിരുന്നു.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പാക്കുന്നതിനുപകരം ഉത്തരവിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഗവർണർക്ക് എഴുതിയ കത്തിന് തന്‍റെ ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ഗവർണർ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. എന്നാൽ, വി.സി ശബരിമല ദർശനത്തിന് പോയതിനാലും പകരം ചുമതല ആരെയും ഏൽപ്പിച്ചിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് രജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു.

ഒരു സി.പി.എം സെനറ്റ് അംഗത്തിന്‍റെ ആവശ്യപ്രകാരം നവംബർ നാലിന് പ്രെത്യേക സെനറ്റ് യോഗം ചേരാനാണ് വി.സി ഉത്തരവിട്ടത്. ഗവർണർ പുറത്താക്കിയ 15 പേർക്കും യോഗത്തിൽ പങ്കെടുക്കാൻ വിസി നോട്ടീസ് നൽകി. സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ നവംബർ നാലിന് സെനറ്റ് യോഗം ചേരുമെന്ന് മന്ത്രി ബിന്ദു പ്രഖ്യാപിച്ചിരുന്നു.

K editor

Read Previous

ആന്റി റാബിസ് വാക്സിന്റെ ഗുണനിലവാരം പരിശോധിക്കും; വിദഗ്ദ്ധ സമിതിയെ നിയമിച്ച് സർക്കാർ

Read Next

ശശി തരൂരിന് അർഹമായ സ്ഥാനം നൽകാൻ പാർട്ടിയോട് ആവശ്യപ്പെടുമെന്ന് കെ.സുധാകരൻ