കേരള രാഷ്ട്രീയം ചൂട് പിടിക്കുന്നു, വിവാദ സ്വർണ്ണക്കടത്തിൽ കൊണ്ടും കൊടുത്തും ഇരു മുന്നണികളും

ബിജെപിയും  സിപിഐ നിലപാടുകളിലുംസിപിഎമ്മിന് എതിർപ്പ് 

കാഞ്ഞങ്ങാട്: വിവാദമായ ഡിപ്ലോമേറ്റിക്ക് ബാഗേജ് കള്ളക്കടത്തിൽ ഇടത്-വലത് മുന്നണികളും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്ന കുറ്റാരോപണങ്ങളിലും വാക്ക്പോരിലും കേരള രാഷ്ട്രീയം വീണ്ടും ചൂട് പിടിക്കുന്നു.

സ്വർണ്ണക്കടത്ത് കേസ്സിൽ കേന്ദ്രം ഏതന്വേഷണം പ്രഖ്യാപിച്ചാലും, അതുമായി സഹകരിക്കണമെന്നും  സഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും, മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മുഴം നീട്ടിയെറിഞ്ഞപ്പോൾ അതപ്പാടെ തള്ളി മുഖ്യമന്ത്രിയുടെ രാജി യാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ്. ബിജെപിയും പോർക്കളത്തിലുണ്ട്.

മുഖ്യമന്ത്രിയുടെ ആവശ്യം കൂടി പരിഗണിച്ച് കേന്ദ്ര സർക്കാർ എൻഐഏക്ക് സ്വർണ്ണക്കടത്ത് കേസ് വിട്ടതോടെ സ്ഥതിഗതികൾ മാറിമറഞ്ഞിരിക്കുകയാണ്. സ്വർണ്ണക്കടത്തുകാരുടെ ബന്ധങ്ങളെച്ചൊല്ലിയുള്ള വാക്ക്പോരിൽ ദിനംപ്രതി ചൂട് കൂടികൊണ്ടിരിക്കുകയാണ് കേരള രാഷ്ട്രീയം.

സ്വർണ്ണക്കടത്ത് കേസ്സിൽ പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സിക്രട്ടറിയായിരുന്ന എം. ശിവശങ്കറുമായുള്ള ബന്ധത്തെ ആസ്പദമാക്കി  മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെ തന്നെയും വിവാദത്തിലാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.

മുഖ്യമന്ത്രിയുടെ കുടുംബത്തെയും സംഭവവുമായി ബന്ധപ്പെടുത്താനുള്ള നീക്കങ്ങളും യുഡിഎഫ് നടത്തുന്നുണ്ട്.

സ്വപ്നയുമായി ബന്ധപ്പെട്ട യുഏഇ കോൺസുലേറ്റ് വിഷയത്തിലുൾപ്പെടെ കോൺഗ്രസിന്റെ പങ്ക് വെളിപ്പെടുത്തി കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് സിപിഎമ്മും സംസ്ഥാന സർക്കാറും നടത്തുന്നത്. കള്ളക്കടത്ത് കേസ്സിലെ പ്രതിയായ സന്ദീപ് നായരെ മുൻനിർത്തി ബിജെപിക്കെതിരെയും സിപിഎം പോർമുഖം തുറന്നിട്ടുണ്ട്.

സന്ദീപിനെയും സ്വപ്നയെയും പ്രതികളാക്കിയതോടെ ബിജെപിക്കെതിരെയും സിപിഎം മറ്റൊരു പോർമുഖം തുറന്നിരിക്കുകയാണ്. സന്ദീപിനെയും സ്വപ്നയെയും രക്ഷപ്പെടുത്താൻ സഹായിച്ചതുൾപ്പെടെ ബിജെപി അനുകൂല ട്രേഡ് യൂനിയൻ നേതാവാണെന്ന  വിവരം ഇടത്പക്ഷത്തിന് കരുത്ത് പകരുന്നതാണ്.

എന്നാൽ നിർണ്ണായക ഘട്ടത്തിൽ സിപിഐയുടെ ചാഞ്ചാട്ടവും മുള്ള് വെച്ച വർത്തമാനവും സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തിന്നുണ്ട്.

ഭരണത്തിന്റെ എല്ലാ ആനുകൂല്ല്യങ്ങളും  അനുഭവിച്ചശേഷം തെറ്റുകൾക്ക് മാത്രം സിപിഎമ്മിനെ പഴി പറയുന്ന സിപിഐ ഒറ്റുകാരെപ്പോലെ പെരുമാറുന്നതായി സിപിഎമ്മിലെ ഒരു വിഭാഗം ആക്ഷേപിക്കുന്നുണ്ട്.

LatestDaily

Read Previous

സന്ദീപ് നായർക്ക് പിന്നാലെ എൻഐഎ

Read Next

ജില്ലയിലെ ഒന്‍പത് സര്‍ക്കാര്‍ സ്‌കൂളുകൾക്ക് 10.62 കോടി രൂപ കിഫ്ബി ധനസഹായം