ഓണാഘോഷ വേളയിലും കേരള പൊലീസിന്റെ മാവേലി കർമനിരതൻ

മാവേലിയുടെ വേഷത്തിൽ ജോലി ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം പങ്കുവെച്ച് കേരള പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മാവേലി വേഷം ധരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രമാണ് കേരള പൊലീസ് പങ്കുവച്ചത്. ‘മാവേലി കഥയെഴുതുന്നു’ എന്നാണ് ചിത്രത്തിന്‍റെ അടിക്കുറിപ്പ്.

ഈ വർഷത്തെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണം വാരാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെപ്റ്റംബർ 12 വരെ സംസ്ഥാനത്തുടനീളം ഓണാഘോഷം നടക്കും. 32 വേദികളിലായാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്.

Read Previous

അര്‍ഷ്ദീപ് സിങ് ഇന്ത്യയുടെ അഭിമാനം; പിന്തുണയറിയിച്ച് ബിജെപി 

Read Next

എയ്ഡഡ് മെഡിക്കൽ കോളേജിലെ സീറ്റ് തർക്കം; എൻഎസ്എസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി