ജില്ലയിൽ പോലീസ് മേധാവിയുടെ ആകാശ നിരീക്ഷണം

കാഞ്ഞങ്ങാട്: ഹെലികോപ്റ്ററിൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ ഇന്ന് രാവിലെ മുതൽ ആകാശത്തിന് മുകളിലൂടെ ജില്ലയിൽ നിരീക്ഷണം നടത്തി.

കർണ്ണാടകയുമായി പങ്കിടുന്ന കാസർകോടിന്റെ അതിർത്തികൾ ഉൾപ്പെടെ പോലീസ് മേധാവി നിരീക്ഷിച്ചു. തിരുവനന്തപുരത്ത് നിന്നുമെത്തിച്ച സർക്കാറിന്റെ ഹെലികോപ്റ്ററിലാണ് പോലീസ് മേധാവി  ആകാശ പരിശോധന പൂർത്തിയാക്കിയത്. 

രാവിലെ 10.30 മണിയോടെ പെരിയ ഹെലിപ്പാഡിലെത്തിച്ച ഹെലികോപ്റ്റർ 11 മണിയോടെ യാത്ര തുടർന്ന് ഒരു മണിയോടെയാണ് യാത്ര അവസാനിപ്പിച്ചത്.

Read Previous

മടിക്കൈയിൽ ബ്ലെയ്ഡുകാരന്റെ വീട്ടിൽ റെയിഡ്, രേഖകൾ പിടികൂടി

Read Next

മടിക്കൈ ബ്ലേഡിൽ മറിഞ്ഞത് കോടികൾ 10 ലക്ഷത്തിന് മാസപ്പലിശ ₨ 70,000