കേരള പോലീസിന്റെ സേവനങ്ങൾ ഇനി പോള്‍ ആപ്പിൽ

തിരുവനന്തപുരം: കേരള പോലീസിന്റെ വിവിധ ആപ്പുകളുടെ സേവനം ഒരു കുടക്കീഴിലാക്കുന്ന പോള്‍ ആപ്പ് ഇന്ന് എത്തും. ആദ്യഘട്ടത്തില്‍ പോള്‍ ആപ്പ് വഴി പോലീസിന്റെ 27 സേവനങ്ങളാണ് ലഭ്യമാകുക. രണ്ടാം ഘട്ടത്തില്‍ 15 ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടി ആപ്പില്‍ വരും. ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. കോവിഡ് കാലമായതിനാല്‍ ജനങ്ങള്‍ പോലീസ് സ്‌റ്റേഷനുകളിലേക്ക് എത്തുന്നത് പരമാവധി കുറയ്ക്കാനാണ് പുതിയ സജ്ജീകരണം. ആവശ്യങ്ങള്‍ക്കായി പരമാവധി ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താനാണ് പുതിയ കേന്ദ്രീകൃത ആപ്പ്. ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് പോലീസിന്റെ നിർദ്ദേശം. പുതിയ ആപ്പിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പൊല്ലാപ്പെന്ന് എന്ന പേര് നിര്‍ദ്ദേശിച്ചത്. പൊല്ലാപ്പെന്ന നിര്‍ദ്ദേശം നവമാധ്യമങ്ങള്‍ ഏറ്റെടുത്തു. തുടര്‍ന്ന് പോലീസ് അതിനെ പരിഷ്‌ക്കരിച്ച് പോള്‍ ആപ്പാക്കുകയായിരുന്നു.

Read Previous

ഏഎസ്ഐയുടെ തന്തക്ക് വിളി, ഗ്രേഡ് എസ്ഐയിൽ നിന്ന് മൊഴിയെടുത്തു

Read Next

വെർച്വൽ ക്യൂ സംവിധാനം ആശുപത്രിയിലും; തുടക്കം കാസർകോട് ജനറൽ ആശുപത്രിയില്‍