പോലീസ് ആശുപത്രിയിലെത്തിച്ച വൃദ്ധൻ മരണപ്പെട്ടു

കാഞ്ഞങ്ങാട് :കടവരാന്തയിൽ നരകജീവിതം നയിച്ച് ഒടുവിൽ പോലീസിന്റെ കാരുണ്യത്തിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വൃദ്ധൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. കാലിച്ചാനടുക്കം കടവരാന്തയിൽ   70, വയസ്സുള്ള മടിക്കൈ സ്വദേശി  കേളു എന്ന വൃദ്ധനാണ് ജില്ലാ ആശുപത്രിയിൽ ഇന്നലെ മരണപ്പെട്ടത്.

മാസങ്ങളായി കടവരാന്തയിൽ കഴിയുകയായിരുന്ന വൃദ്ധനെ അന്നത്തെ അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിലിന്റെ നേതൃത്വത്തിലാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. വ്രണം വന്നു പഴുത്ത കാലുമായി  അത്യാസന്നനിലയിൽ കഴിയുകയായിരുന്നു വൃദ്ധൻ രണ്ടാഴ്ചയിൽ കൂടുതലായി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

വൃദ്ധന് മടിക്കൈയിൽ ബന്ധുക്കളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും,  ആരും തിരിഞ്ഞുനോക്കിയില്ല. ആശുപത്രി ജീവനക്കാരുടെ   കാരുണ്യത്താലാണ് ഇതുവരെ കഴിഞ്ഞിരുന്നത്.

Read Previous

സുർജിത് ജീവൻ ത്യജിച്ചത് കാമുകിയെ സ്വന്തമാക്കാൻ കഴിയാത്തത് മൂലം

Read Next

അജാനൂർ യുവാവിനെ തട്ടിക്കൊണ്ടു പോയി മടിക്കേരി ലോഡ്ജിൽ പൂട്ടിയിട്ട് മോചന ദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ അറസ്റ്റിൽ