കേരള ജനത എൽ ഡി എഫിന് ചരിത്രവിജയം സമ്മാനിക്കും: മുഖ്യമന്ത്രി

തലശ്ശേരി: ഇടതു മുന്നണിക്ക് കേരള ജനത ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചേരിക്കൽ സ്കൂളിൽ ഭാര്യ കമല, മകൾ വീണ എന്നിവർക്കൊപ്പം വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇടതു മുന്നണിയെ എല്ലാ പ്രതിലോമശക്തികളും ഒന്നിച്ച് നേരിടുകയാണ്. ഇവർക്കാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജൻസികളും നൽകുന്നു.

ഇതൊക്കെ ഉപയോഗിച്ച് ഞങ്ങളെ ഒന്ന് ചെറിയതോതിൽ ക്ഷീണിപ്പിക്കാം എന്നാണ് കരുന്നതെങ്കിൽ പതിനാറാം തീയതി വോട്ട് എണ്ണുമ്പോൾ മനസ്സിലാവും ആരാണ് ക്ഷീണിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.  തോൽവിയിലും പാഠം പഠിക്കാതെ ഇക്കൂട്ടർ അതിനുശേഷവും കൂടുതൽ കടുത്ത നടപടികളിലേക്ക് പോയെന്നിരിക്കും. അതൊന്നും സർക്കാരിനെ ബാധിക്കില്ല. ജയിക്കാൻ സാധ്യതയില്ല എന്ന് വിലയിരുത്തിയ ഇടങ്ങളിൽ പോലും എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.  വേറെ ഒന്നും പറയാനില്ലാത്തതിനാലാണ് കള്ളവോട്ട് ആരോപണം മുൻകൂട്ടി ഉന്നയിക്കുന്നത്.

കോവിഡ് ചികിത്സ മുഴുവൻ സൗജന്യമായി നൽകുന്ന സംസ്ഥാനമാണ് കേരളം. കോവിഡിനെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പിനെ ഉപയോഗപ്പെടുത്തി ചെറിയ പൈസ ഇങ്ങോട്ടു വരട്ടെ എന്ന് സംസ്ഥാനം ഒരിക്കലും കരുതില്ല. ഇത് മുൻകൂട്ടി പറഞ്ഞതിൽ ഒരു പെരുമാറ്റച്ചട്ട ലംഘനവുമില്ല. ഈ ഗവൺമെന്റിനെ തിരെ ഇങ്ങനെയെല്ലാം വിളിച്ചു പറയാമോ എന്ന ആത്മഗതത്തോടെയാണ് ജനങ്ങൾ വോട്ട് ചെയ്യാൻ വരുന്നത്.
ജമാഅത്തെ ഇസ്ലാമിയുമായുള്ള യു ഡി എഫ് കൂട്ടുകെട്ട് ലീഗിന്റെ അടിത്തറ ഇളക്കും. വലിയ രോഷ ത്തോടെ ആണ് മുസ്്ലീം പൊതുജനങ്ങൾ ഇതു സംബന്ധിച്ച് പ്രതികരിക്കുന്നത്. ചില ലീഗ് നേതാക്കൾ അടക്കം ഇതിനെതിരെ പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .

LatestDaily

Read Previous

ബേക്കലിൽ യുഡിഎഫ് – എൽഡിഎഫ് സംഘർഷം സ്ഥാനാർത്ഥികൾ ഉൾപ്പടെ 4 പേർ അറസ്റ്റിൽ

Read Next

കാഞ്ഞങ്ങാട്ട് ഇടതിന് ഭരണത്തുടർച്ച ഇടതുമുന്നണി 24 സീറ്റുകൾ ഉറപ്പിച്ചു