ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടന്നു പോകേണ്ടിവരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ പുതുമയുള്ളതല്ല. അവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്ന ദിവസമാണിന്ന്.
കുടിവെള്ള ലഭ്യത ഏറ്റവും കുറവായ ഗ്രാമീണ മേഖലയിൽ 2024 ഓടെ 49.65 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഇന്ന് തുടക്കം കുറിക്കും.
പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്ന വിശാലമായ സ്വപ്ന സാക്ഷാത്കരണത്തിലേക്കും സർക്കാർ ചുവടുവയ്ക്കുകയാണ്. പൊതുടാപ്പുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്കും കുടിവെള്ളമെത്തിക്കാൻ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലുള്ളവർക്കും പട്ടികവർഗ കോളനികൾക്കും മുൻഗണന നൽകിയാണ് ജൽജീവൻ മിഷൻ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
കേന്ദ്ര ജലശക്തി മന്ത്രാലയവുമായി സഹകരിച്ച് ജൽജീവൻ മിഷൻ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലുള്ള 67 ലക്ഷം കുടുംബങ്ങളിൽ 49.65 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്നതാണ് പദ്ധതി.
കൃത്യമായ ആസൂത്രണത്തോടെ, തദ്ദേശസ്ഥാപനങ്ങളുടെ പരിപൂർണ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ 100 ശതമാനം ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാനാവും.
നിലവിലെ ശരാശരി വളർച്ചാനിരക്ക് അനുസരിച്ചാണെങ്കിൽ 2024 ആകുമ്പോൾ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ 70 ലക്ഷം വീടുകൾ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.
ഈ ഭവനങ്ങളിലെല്ലാം ശുദ്ധമായ കുടിവെള്ളം എത്തിക്കുക ചെറിയ വെല്ലുവിളിയല്ല എന്ന തിരിച്ചറിവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുള്ള കാൽവയ്പാണിത്. ഈ സാമ്പത്തിക വർഷം ആകെ നൽകേണ്ട പൈപ്പ് കണക്ഷൻ 21.42 ലക്ഷമാണ്. ജല അതോറിട്ടി ഇതേവരെ നൽകിയിട്ടുള്ളത് 25 ലക്ഷം കണക്ഷനാണെന്ന് ഓർക്കണം.
ഏതാണ്ട് അത്രയും തന്നെ കണക്ഷനാണ് ഈ സാമ്പത്തിക വർഷത്തിൽ തന്നെ നൽകേണ്ടിവരുന്നത്. എങ്കിലും അത് യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ 100 ദിനപദ്ധതികളുടെ ഭാഗമായി 1.6 ലക്ഷം കണക്ഷനുകൾ നൽകാനും നടപടി സ്വീകരിച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകൾ തുല്യ അനുപാതത്തിൽ ചെലവ് വഹിക്കുന്ന ഈ പദ്ധതിയിൽ 15 ശതമാനം വിഹിതം പഞ്ചായത്തുകളാണ് വഹിക്കേണ്ടത്. ഗ്രാമീണ അടിസ്ഥാന സൗകര്യം നടപ്പിലാക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തുകയുടെ 10 ശതമാനം ഉപഭോക്തൃ വിഹിതമായും ഉറപ്പാക്കേണ്ടതുണ്ട്.
പദ്ധതി നിർവഹണത്തിനായി പഞ്ചായത്ത് തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികൾ ഊർജ്ജിതമായ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020-21ൽ 1525 കോടി രൂപ പദ്ധതി അടങ്കലിൽ ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നൽകാൻ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെ മുൻഗണനാക്രമം അനുസരിച്ച് ഉൾപ്പെടുത്തിയിട്ടുള്ളത്.
പദ്ധതി നടത്തിപ്പിനായി വിവിധ തലങ്ങളിൽ കമ്മറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.
ജില്ലാതല പ്രവർത്തനങ്ങൾ ഏകീകരിക്കുകയും സാങ്കേതിക തടസങ്ങൾ യഥാസമയം കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതിൽ അതത് ജില്ലാ കലക്ടർമാർ ശുഷ്കാന്തി പുലർത്തുന്നുണ്ട്.
ഈ ഒത്തിണക്കമാണ് ജൽജീവൻ മിഷൻ പദ്ധതി നടത്തിപ്പിന്റെ കരുത്ത്. ഇതിൽ ജനങ്ങളുടെ സഹകരണവും സഹായവും ഉണ്ടാവുമെന്ന പരിപൂർണവിശ്വാസത്തോടെ ഈ മഹത്തായ ലക്ഷ്യത്തിലേക്ക് നമുക്കൊരുമിച്ച് നടന്നെത്താം.