വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ കേരള സന്ദർശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്കേറിയ ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ലൈഓവര്‍ കാണാൻ വന്നതിന്‍റെ വികാരം എന്താണെന്ന് മനസ്സിലാക്കണം. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളുമായി ചിലർ മുന്നോട്ട് വരുന്നുണ്ട്. കഴക്കൂട്ടം മണ്ഡലത്തിലെ വിജയത്തിന്‍റെ ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപ്പിച്ചിട്ടുണ്ടെന്നാണ് കേൾക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Read Previous

ബ്രിട്ടീഷ് സംഗീതസംവിധായകൻ മോണ്ടി നോർമൻ അന്തരിച്ചു

Read Next

വിജയ് ദേവരകൊണ്ട നായകനായ ‘ലൈഗർ’; മലയാള ഗാനം റിലീസ് ചെയ്തു