ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസിൽ കൂട്ട സ്ഥലം മാറ്റം. കാസർകോട് ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലെയും പോലീസ് ഇൻസ്പെക്ടർമാരെയും എസ്ഐമാരെയും വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്റി. കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി, വയനാട്, കണ്ണൂർ ജില്ലകളിലേക്കുമാണ് കാസർകോട് ജില്ലയിലെ ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്.
ഇവിടങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെ കാസർകോട്ടേക്കും മാറ്റിയിട്ടുണ്ട്. പോലീസ് ഇൻസ്പെക്ടർമാരെ ആഭ്യന്തരവകുപ്പ് നേരിട്ട് അതാത് സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിച്ചുവെങ്കിലും സ്ഥലം മാറ്റം ലഭിച്ച എസ്ഐ മാരോടെല്ലാം അതാത് പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് ഉത്തരവുള്ളത്. എസ്ഐമാരെ പിന്നീട് വിവിധ സ്റ്റേഷനുകളിൽ നിയമിക്കും.
പേരാവൂർ പോലീസ് ഇൻസ്പെക്ടർ പി. കെ. മണിയെയാണ് ഹൊസ്ദുർഗ്ഗിൽ നിയമിച്ചത്. ഹൊസ്ദുർഗ്ഗിൽ നിന്നും ഇ. അനൂപിനെ കണ്ണൂരിലേക്ക് മാറ്റി. ഈ ആഴ്ച അവസാനം ഉദ്യോഗസ്ഥർ സ്റ്റേഷൻ വിടും. ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.