ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലായി 10,59,967 വോട്ടർമാർക്കുള്ള പോളിംഗ് ബൂത്തുകൾ സജ്ജമായി. വോട്ടെടുപ്പ് നാളെ രാവിലെ ഏഴിന് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാവും. 608 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ഉദുമ, കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലായി 1591-ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിക്കുന്നത്.
പോളിംഗ് സാമഗ്രികളുടെ വിതരണം അഞ്ച് കേന്ദ്രങ്ങളിലായി ഇന്ന് രാവിലെ ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനായി മണിക്കൂറുകൾ ഇടവമിട്ട് മൂന്ന് ഘട്ടങ്ങളിലായാണ് വിതരണം നടത്തിയത്. സാമഗ്രികൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ അവരവർക്കായി ഏർപ്പെടുത്തിയ വാഹനങ്ങളിൽ ബൂത്തുകളിലെത്തിയാണ് ബൂത്തുകൾ വോട്ടെടുപ്പിന് സജ്ജമാക്കിയത്.
റിസർവ്വ് ഉൾപ്പെടെ 1989 വീതം പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, സെക്കന്റ്പോളിംഗ് ഓഫീസർമാർ, 1591 പോളിംഗ് അസിസ്റ്റന്റുമാർ, 153 മൈക്രോ ഒബ്സർവർമാർ, എന്നിവരടക്കം 9700 ജീവനക്കാരെയാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രം പടന്നക്കാട് നെഹ്റു കോളേജും, തൃക്കരിപ്പൂരിന്റേത് തൃക്കരിപ്പൂർ ഗവ.പോളിടെക്നിക്കും ഉദുമയുടേത് പെരിയ ഗവ. പോളി ടെക്നിക്കും, കാസർകോടിന്റെത് കാസർകോട് ഗവ. കോളേജും മഞ്ചേശ്വരത്തിന്റെത് കുമ്പള ഹയർസെക്കന്ററി സ്കൂളുമാണ്. ഈ കേന്ദ്രങ്ങളിൽ തന്നെയായിരുന്നു പോളിംഗ് സാമഗ്രികളുടെ വിതരണവും നടന്നത്.