വിദ്യാഭ്യാസ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കെജരിവാൾ തമിഴ്നാട്ടിലേക്ക്

ഡൽഹി: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് കെജരിവാൾ തമിഴ്നാട്ടിലെത്തും. സ്കൂൾസ് ഓഫ് എക്സലൻസ് പദ്ധതിക്ക് കീഴിൽ 26 സ്കൂളുകളും 15 മോഡൽ സ്കൂളുകളും കെജരിവാൾ ഉദ്ഘാടനം ചെയ്യും.

തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് കെജരിവാളിനെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ച് പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഡൽഹിയിലെ സ്കൂളിന്‍റെ ഗുണനിലവാരത്തെച്ചൊല്ലി ആംആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ വാക്പോര് നടക്കുന്നതിനിടെയാണ് കെജരിവാളിന്‍റെ തമിഴ്നാട് സന്ദർശനം.

Read Previous

വെള്ളപ്പൊക്ക ദുരിതം പേറുന്ന പാകിസ്ഥാനെ സഹായിക്കാൻ ഇന്ത്യ ; ചർച്ചകൾ സജീവം

Read Next

പേവിഷബാധ കാരണമുള്ള മരണങ്ങളിൽ ആരോഗ്യമന്ത്രിക്കും ഉത്തരവാദിത്തം; എസ്എസ് ലാൽ