മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി കെജ്രിവാൾ; സൗരഭ് ഭരദ്വാജും അതിഷിയും മന്ത്രിമാരായേക്കും

ന്യൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചതിനെ തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുന്നു. പ്രമുഖ എഎപി നേതാക്കളായ സൗരഭ് ഭരദ്വാജ്, അതിഷി എന്നിവരെ മന്ത്രിമാരാക്കിയേക്കും. കെജ്രിവാൾ ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയെ സമീപിച്ചതായി പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ആം ആദ്മി പാർട്ടി നേതാവായ സൗരഭ് ഭരദ്വാജ് ഡൽഹി ജലവിതരണ വകുപ്പ് വൈസ് ചെയർമാനാണ്. 2013 മുതൽ 2014 വരെ ആം ആദ്മി സർക്കാരിൽ അംഗമായിരുന്നു. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമായ അതിഷി കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2015 മുതൽ 2017 വരെ സിസോദിയയുടെ വിദ്യാഭ്യാസ ഉപദേശകയായും അതിഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ അറസ്റ്റിലായ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ മാസങ്ങളായി തിഹാർ ജയിലിലാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും മന്ത്രിസ്ഥാനം രാജിവച്ചത്.

K editor

Read Previous

പ്രതിരോധ സഹകരണത്തിൽ പുതിയ ചരിത്രം; ഇന്ത്യയുടെ 8 യുദ്ധവിമാനങ്ങൾ സൗദിയിൽ

Read Next

ചിത്രം വിജയമാകാതിരുന്നപ്പോള്‍ സംയുക്ത പ്രതിഫലത്തിന്റെ ബാക്കി നിരസിച്ചു; വെളിപ്പെടുത്തി സാന്ദ്ര