ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ദേശീയ രാഷ്ട്രീയ പ്രവേശം നേതാക്കൾ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. മദ്യക്കുപ്പികളും കോഴിയിറച്ചിയും ജനങ്ങൾക്ക് സമ്മാനിച്ചായിരുന്നു ആഘോഷം. മുതിർന്ന ടിആർഎസ് നേതാവ് രാജനല ശ്രീഹരിയുടെ നേതൃത്വത്തിലാണ് മദ്യവും ചിക്കനും വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കെസിആറിന്റെയും മകന്റെയും കട്ടൗട്ടുകളിൽ മാലയിട്ട ശേഷമായിരുന്നു ആഘോഷം. ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന കെസിആറിന് വേണ്ടി പ്രാർത്ഥിക്കണമെന്നും നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. 200 കുപ്പികളും 200 കോഴികളുമാണ് വിതരണം ചെയ്തത്. ദസറ ആഘോഷങ്ങളുടെ ഭാഗമായാണ് മദ്യം വിതരണം ചെയ്തതെന്ന് രാജനല ശ്രീഹരി വിശദീകരിച്ചു.
വർഷങ്ങളായി മൂന്നാം മുന്നണി സ്വപ്നങ്ങളുമായി കെസിആർ സജീവമാണ്. കോണ്‍ഗ്രസിനെ മാറ്റി നിർത്തി പ്രാദേശിക പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുക എന്നതാണ് റാവുവിന്റെ സ്വപ്നം. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കെസിആർ കൂടിക്കാഴ്ച നടത്തിയിരുന്നു.