എക്കാലവും ഇന്ത്യയുടെ പരമാധികാരിയായി വാഴാമെന്ന ചിന്തയിലാണ് മോദിയും ബിജെപിയുമെന്ന് കെസി വേണുഗോപാല്‍

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ജനാധിപത്യ ധ്വംസനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എ ഐ ഐ സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അന്താരാഷ്ട്ര ജനാധിപത്യ ദിനം ആചരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

ന്യൂനപക്ഷ വിരുദ്ധ, ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യയുടെ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കി ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമം ഒരുവശത്തും മറുവശത്ത് പണവും അധികാരവും ഉപയോഗിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Read Previous

മുഖ്യമന്ത്രിയുടെ അടുത്തേക്ക് നായ; സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു

Read Next

യുവാവിനെ മര്‍ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികള്‍ക്കും ജാമ്യം