കാവനാട്ടെ ഗൃഹനാഥനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്; മരുമക്കൾ അറസ്റ്റിൽ

കൊല്ലം: കാവനാട് കുടുംബവഴക്കിനിടെ ഗൃഹനാഥൻ മരിച്ചത് കൊലപാതകമെന്ന് കണ്ടെത്തൽ. കാവനാട് സ്വദേശി ജോസഫിന്‍റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ ജോസഫിന്റെ മരുമക്കൾ കാവനാട് സ്വദേശികളായ പ്രവീൺ, ആന്‍റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തലയ്ക്കേറ്റ ക്ഷതമാണ് ജോസഫിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Read Previous

മധ്യപ്രദേശിൽ ഹിന്ദിയിലുള്ള എം.ബി.ബി.എസ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്ത്‌ അമിത് ഷാ

Read Next

‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ നവംബർ നാലിന് തിയേറ്ററുകളിലെത്തും