കശ്മീർ വേറെ രാജ്യം; വിവാദമായി ബിഹാറിലെ ഏഴാം ക്ലാസ് ചോദ്യ പേപ്പർ

പട്ന: ബിഹാറിൽ ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര ചോദ്യ പേപ്പറിൽ കശ്മീരിനെ പ്രത്യേക രാജ്യമായി പരാമർശിച്ചതു വിവാദമായി. കിഷൻഗഞ്ച് ജില്ലയിലെ സർക്കാർ സ്കൂൾ അർധ വാർഷിക പരീക്ഷാ ചോദ്യ പേപ്പറിലാണു വിവാദ ചോദ്യം. കശ്മീർ ചോദ്യ വിവാദത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നും സംഭവത്തെ കുറിച്ചു വിശദ അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആവശ്യപ്പെട്ടു.

ചൈനയിലുള്ള ജനങ്ങളെ ചൈനക്കാർ എന്നു വിളിക്കുന്നതു പോലെ നേപ്പാൾ, ഇംഗ്ലണ്ട്, കശ്മീർ, ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ള ജനങ്ങളെ എന്തു വിളിക്കുമെന്നായിരുന്നു ചോദ്യം. ചോദ്യ കർത്താവിന്റെ കൈപ്പിഴയെന്നാണു ബിഹാർ വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ബിഹാർ വിദ്യാഭ്യാസ പ്രോജക്ട് കൗൺസിലിനാണ് (ബിഇപിസി) സർക്കാർ സ്കൂളുകളിലെ ചോദ്യപേപ്പർ തയാറാക്കാനുള്ള ഉത്തരവാദിത്തം. ഓരോ ജില്ലകൾക്കും പ്രത്യേക ചോദ്യപേപ്പർ തയാറാക്കി അയക്കുന്നതാണ് രീതി.

വിവാദമായതിനെ തുടർന്ന് ചോദ്യപേപ്പർ തയാറാക്കിയവർക്ക് ബിഇപിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

K editor

Read Previous

ഉത്തരവ് വി.സി നടപ്പാക്കിയില്ല; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ വിജ്ഞാപനമിറക്കി

Read Next

ആറ് റാബി വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ