ഭാര്യയെ വെടിവെച്ചു കൊന്ന ഭർത്താവ് തൂങ്ങി മരിച്ചു

കാസർകോട്: കാനത്തൂർ ലക്ഷം വീട് കോളനിയിൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വനത്തിനകത്ത് തൂങ്ങി മരിച്ചു. കാനത്തൂർ ലക്ഷം വീട് കോളനിയിലെ ബേബിയാണ് വെടിയേറ്റ് മരിച്ചത്. ഭർത്താവ് വിജയനെ കാനത്തൂർ വനത്തിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് ബേബിക്ക് തലയ്ക്ക് വെടിയേറ്റത്.

ഉടൻ കാസർകോട് താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. കുടുംബ പ്രശ്നത്തിനിടെയാണ് ബേബിയെ, വിജയൻ വെടിവെച്ചത്. തുടർന്ന് വീട്ടിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.നാട്ടുകാരാണ് ബേബിയെ ആശുപത്രിയിലെത്തിച്ചത്. ആദൂർ പോലീസ് ഇൻസ്പെക്ടർ വിശ്വംഭരനും എസ്ഐ, രത്്നാകരനും സ്ഥലത്തെത്തി. കൊല്ലപ്പെട്ട ബേബിക്ക് 35 വയസ്സും. വിജയന് 42 വയസ്സും പ്രായമുണ്ട്.

Read Previous

വോട്ട് മറിച്ച ലീഗ് കൗൺസിലർമാരെ ആദരിച്ചത് നാണക്കേടായെന്ന് ലീഗണികൾ

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവർക്ക് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി