മയക്കുമരുന്ന് കച്ചവടത്തിനിടെ പിടിയിലായത് ആറങ്ങാടി സംഘം

വിദ്യാനഗർ:  ലക്ഷങ്ങൾ വില വരുന്ന മാരക രാസ ലഹരിമരുന്നുമായി വിദ്യാനഗർ പോലീസിന്റെ പിടിയിലായ കാഞ്ഞങ്ങാട് സ്വദേശികൾ റിമാന്റിൽ. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ മുട്ടത്തൊടി ഹിദായത്ത് നഗറിലെ വാടക വീട് കേന്ദ്രീകരിച്ച് വൻ തോതിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ആറങ്ങാടി സംഘമാണ് റിമാന്റിലായത്. ആറങ്ങാടിയിലെ സായ ഷമീർ 30, കാരാട്ടുവയലിലെ മഞ്ചുനാഥ് 21, പാണത്തൂർ ബാപ്പുങ്കയത്തെ എം. ഏ. ആരിഫ് 24, എന്നിവരെയാണ് വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ വി. വി. മനോജ്, എസ്ഐ. കെ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 20.75 ഗ്രാം എംഡിഎംഏ രാസ ലഹരി മരുന്നുമായി പിടികൂടിയത്.

സായ ഷമീറിന്റെ സഹോദരൻ ആറങ്ങാടിയിലെ ഷെഫീഖ് വാടകയ്ക്കെടുത്ത വീട് കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് വിൽപ്പന. ഹിദായത്ത് നഗറിലെ വാടക വീട് കേന്ദ്രീകരിച്ച് നടന്ന ലഹരി മരുന്ന് കച്ചവടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് വിദ്യാനഗർ പോലീസ് വീട് റെയ്ഡ് ചെയ്തത്. മയക്കുമരുന്ന് കടത്താനുപയോഗിച്ചിരുന്ന 2 കാറുകളും പോലീസ് പിടിച്ചെടുത്തു. സംഘത്തലവൻ ആറങ്ങാടിയിലെ ഷെഫീഖ് ഒളിവിലാണ്. പിടിയിലായ പ്രതികളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരെ കോടതി റിമാന്റ് ചെയ്തു.

LatestDaily

Read Previous

കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി പ്രദേശം

Read Next

ചെറുവത്തൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്