പോലീസ് മേധാവിക്ക് എതിരെ വാട്ട്സപ്പ് ക്ലാർക്കിനെതിരെ അന്വേഷണം

കാസർകോട്   : ജില്ലാ പോലീസ്  മേധാവി ഡി. ശിൽപ്പയ്ക്കെതിരെ വാട്ട്സാപ്പിൽ മോശമായ പ്രചാരണം  നടത്തിയ  മിനിസ്റ്റീരിയൽ ഏവൺ ക്ലാർക്ക് പ്രേമന് എതിരെ  രഹസ്യന്വേഷണം  വിഭാഗം  റിപ്പോർട്ട്  നൽകി .

കോവിഡ് രോഗത്തിന്റെ  മറപിടിച്ച്  ജില്ലാ പോലീസ് ഒാഫീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരെ മുഴുവൻ കോറന്റയിനിലാക്കി  വീട്ടിലിരുന്ന് ശമ്പളം പറ്റാനുള്ള നീക്കമാണ് ക്ലാർക്ക് പ്രേമൻ നടത്തിയത്.

പോലീസ് മേധാവി  ഈ നീക്കം അനുവദിക്കാതിരുന്നതിനെ  തുടർന്ന് പ്രേമൻ പോലീസ്  മേധാവിക്ക്  എതിരെ വാട്ട്സാപ്പിൽ  അപകീർത്തി പോസ്റ്റ്  പ്രചരിപ്പിക്കുകയായിരുന്നു  .

ജില്ലാ പോലീസ് ഒാഫീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ മാത്രംമായ വാട്ട്സാപ്പ് കൂട്ടായ്മയിലാണ് ഈ അപകീർത്തി  പോസ്റ്റ് പ്രചരിപ്പിച്ചത്. 

നീലേശ്വരം സ്വദേശിയായ പ്രേമന്  എതിരെ  നടപടി വന്നേക്കും

ക്വാറന്റയിനിൽ ആയിരുന്ന പോലീസ് മേധാവി ഡി.ശിൽപ്പ 24 ന് ഒാഫീസിലെത്തുമെന്ന്  പോലീസ് മേധാവിയുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ വെളിപ്പെടുത്തി.

Read Previous

സീറോഡ് പീഡനത്തിൽ വനിതാ ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ പോലീസ്

Read Next

കോവിഡ്: കാഞ്ഞങ്ങാട്ട് ഒരു മരണം